

പുതുവത്സരാഘോഷങ്ങളിൽ പടക്കം വേണ്ട; ഉത്തരവിറക്കി കർണാടക പൊലീസ്
symbolic image
ബംഗളൂരു: പുതുവത്സരാഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്കേർപ്പെടുത്തി കർണാടക പൊലീസ്. ഗോവയിലെ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തിൽ നിരവധി പേർ മരിക്കാനിടയായ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ എന്ന നിലയ്ക്ക് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇതു സംബന്ധിച്ചുള്ള ഉത്തരവ് പൊലീസ് പുറപ്പെടുവിച്ചു. ഇതുകൂടാതെ 19 മാർഗ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ പരിപാടി നടത്തുന്നതിന് മുൻകൂറായി അനുമതി വാങ്ങണം, ആഘോഷം നടക്കുന്ന സ്ഥലങ്ങളിൽ സിസിടിവികൾ നിർബന്ധമാക്കണം, സെലിബ്രിറ്റികളെ ക്ഷണിച്ചാൽ നേരത്തെ തന്നെ അറിയിക്കണം എന്നിങ്ങനെയാണ് മാർഗ നിർദേശങ്ങൾ.