ഗോവധ നിരോധനം നീക്കാൻ കർണാടക

13 വയസ് പൂർത്തിയായതോ, സാരമായ രോഗമുള്ളതോ ആയ കാളകളെ മാത്രമേ മാംസാവശ്യത്തിനായി കൊല്ലാൻ പാടുള്ളൂവെന്നായിരുന്നു 2020 ൽ ബിജെപി സർക്കാർ പാസാക്കിയ നിയമനം
ഗോവധ നിരോധനം നീക്കാൻ കർണാടക
Updated on

ബെംഗളൂരു: ഗോവധ നിരോധന നിയമ ഭേദഗതി കർണാടക പിൻവലിച്ചു. 2020 ലാണ് ബിജെപി സർക്കാർ ഗോവധ നിരോധന നിയമ ഭേദഗതി ബില്ല് പാസാക്കിയിരുന്നത്. ഈ ബില്ല് കർഷക വിരുദ്ധമാണെന്ന് ആക്ഷേപമുയർന്നിരുന്നു.

കാളകളെ അറവുശാലകളിൽ കൊണ്ടുപോയി കൊല്ലാമെങ്കിൽ പശുക്കളെ കൊല്ലുന്നതിൽ പ്രശ്നമെന്താണെന്ന് കർണാടക മൃഗസംരക്ഷണ മന്ത്രി കെ. വെങ്കിടേഷ് ചോദിച്ചു.

മൈസൂരിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രായമായ പശുക്കളെയും ചത്ത പശുക്കളെയും കുഴിച്ചിടാൻ പോലും കർഷകർ ബുദ്ധിമുട്ട് നേരിടുന്നതായി മന്ത്രി പറഞ്ഞു.

13 വയസ്സ് പൂർത്തിയായതോ, സാരമായ രോഗമുള്ളതോ ആയ കാളകളെ മാത്രമേ മാംസാവശ്യത്തിനായി കൊല്ലാൻ പാടുള്ളൂവെന്നായിരുന്നു 2020 ൽ ബിജെപി സർക്കാർ പാസാക്കിയ നിയമനം.

നിയമഭേദഗതി കൊണ്ടുവന്നപ്പോൾ, അന്ന് പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ് ശക്തമായി എതിർത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ബിജെപി സർക്കാർ കൊണ്ടുവന്ന ജനവിരുദ്ധ നിയമങ്ങളെല്ലാം തിരുത്തുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com