അപമര്യാദയായി പെരുമാറി; ജനക്കൂട്ടം നോക്കി നിൽക്കെ യുവാവിനെ ചെരിപ്പൂരിയടിച്ച് കോളെജ് വിദ്യാർഥിനി

നടക്കുന്നതിനിടെ പെൺകുട്ടി ഒച്ചവച്ച് നാട്ടുകാരെ വിവരമറിയിച്ചു.
അപമര്യാദയായി പെരുമാറി;  ജനക്കൂട്ടം നോക്കി നിൽക്കെ യുവാവിനെ  ചെരിപ്പൂരിയടിച്ച് കോളെജ് വിദ്യാർഥിനി
Updated on

കർണാടക: ഉഡുപ്പി ജില്ലയിൽ അപമര്യാദയായി പെരുമാറിയ യുവാവിനെ ജനക്കൂട്ടം നോക്കി നിൽക്കെ ചെരിപ്പൂരിയടിച്ച് കോളെജ് വിദ്യാർഥിനി. വെള്ളിയാഴ്ച രാവിലെ ഹോസ്റ്റലിൽ നിന്നും കോളെജിലേക്ക് പോകും വഴി യുവാവ് പെൺകുട്ടിയെ പിന്തുടർന്നെത്തി അപമാനിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

നടക്കുന്നതിനിടെ പെൺകുട്ടി ഒച്ചവച്ച് നാട്ടുകാരെ വിവരമറിയിച്ചു. ഇതോടെയാണ് നാട്ടുകാർ ഓടിക്കൂടുന്നത്. ഇയാളെ പിന്നീട് പൊലീസിനു കൈമാറി. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെൺകുട്ടിയോട് പോയി തല്ലാന്‍ ഒരു സ്ത്രീ ആവശ്യപ്പെടുന്നുണ്ട്. ഇതോടെയാണ് പെൺകുട്ടി ചെരിപ്പൂരി ഇയാളുടെ മുഖത്തടിക്കുന്നത്.

തന്‍റെ തലയിലും മുഖത്തും ചെരിപ്പുകൊണ്ട് അടികിട്ടുമ്പോൾ തന്നെ വിട്ടയക്കണമെന്ന് യുവാവ് നാട്ടുകാരോട് അഭ്യർത്ഥിക്കുന്നുണ്ട്. കൂടി നിന്ന യുവാക്കളിലൊരാൾ ഇയാളുടെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com