കരൂർ ദുരന്തം: വിജയ്ക്ക് നേരെ യുവാവ് ചെരുപ്പെറിയുന്ന ദൃശ്യങ്ങൾ പുറത്ത്

വിജയ്‌യുടെ പിന്നിൽ നിന്നാണ് യുവാവ് ചെരുപ്പെറിയുന്നത്.
Karur tragedy: Footage of a young man throwing shoes at Vijay has surfaced

കരൂർ ദുരന്തം: വിജയ്ക്ക് നേരെ യുവാവ് ചെരുപ്പെറിയുന്ന ദൃശ്യങ്ങൾ പുറത്ത്

Updated on

ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകിയ തമിഴക വെട്രി കഴകത്തിന്‍റെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 41 പേർ‌ മരിച്ച സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കരൂരിൽ ദുരന്തം നടക്കുന്നതിന് മുൻപ് വിജയ്ക്ക് നേരെ യുവാവ് ചെരുപ്പെറിയുന്ന ദൃശ്യമാണു പുറത്തു വന്നത്.

വിജയ്‌യുടെ പിന്നിൽ നിന്നാണ് യുവാവ് ചെരുപ്പെറിയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥൻ ചെരുപ്പ് തട്ടിമാറ്റാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഡിഎംകെ പ്രവർത്തകരാണ് വിജയ്ക്ക് നേരെ ചെരുപ്പെറിഞ്ഞതെന്നാണ് ടിവികെയുടെ ആരോപണം. സെന്തിൽ ബാലാജിയെ വിമർശിച്ചപ്പോഴാണ് വിജയ്ക്കു നേരെ ചെറുപ്പോറുണ്ടായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com