ഖമനേയിയുടെ വധത്തിൽ പ്രതിഷേധം; കശ്മീരിൽ ഇന്‍റർനെറ്റ് വേഗത കുറച്ചു

പ്രദേശത്ത് ക്രമസമാധാനം നിലനിർത്തുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് അധികൃതർ അറിയിച്ചുന്നത്
kashmir internet speed reduced after khamenei protests

ഖമനേയിയുടെ വധത്തിൽ പ്രതിഷേധം; കശ്മീരിൽ ഇന്‍റർനെറ്റ് വേഗത കുറച്ചു

Updated on

ശ്രീനഗർ: ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തിന് പിന്നാലെ നടന്ന പ്രതിഷേധത്തെ തുടർന്ന് കശ്മീരിലെ താഴ്‌വരകളിൽ മൊബൈൽ ഇന്‍റർനെറ്റ് വേഗത കുറച്ചു. പ്രദേശത്ത് ക്രമസമാധാനം നിലനിർത്തുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് അധികൃതർ അറിയിച്ചുന്നത്.

ഏകദേശം 15 ലക്ഷത്തോളം ഷിയാ വിഭാഗക്കാർ താമസിക്കുന്ന കശ്മീരിൽ ലാൽ ചൗക്ക്, സായിദ കാടൽ, ബഡ്ഗാം, ബന്ദിപ്പോറ, അനന്ത്‌നാഗ്, പുൽവാമ എന്നിവിടങ്ങളിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. അമെരിക്കയ്ക്കും ഇസ്രയേലിനും എതിരേ മുദ്രാവാക്യങ്ങളും ഉയർന്നിരുന്നു.

logo
Metro Vaartha
www.metrovaartha.com