കശ്മീരിൽ തിരിച്ചടിച്ച് സുരക്ഷാ സേന; സൈനിക വാഹനത്തിലേക്ക് വെടിയുതിര്‍ത്ത 3 ഭീകരരേയും വധിച്ചു

20 റൗണ്ടിലേറെ വെടിയുതിർത്തതായാണ് വിവരം
kashmir terrest attack updates
കശ്മീരിൽ തിരിച്ചടിച്ച് സുരക്ഷാ സേന; സൈനിക വാഹനത്തിലേക്ക് വെടിയുതിര്‍ത്ത 3 ഭീകരരേയും വധിച്ചു
Updated on

ശ്രീനഗർ: ജമ്മു കശ്മീരിലെ അഖ്നൂർ ജില്ലയിലെ ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് സൈന്യം. സുരക്ഷാ സേനയുടെ വാഹനത്തിനു നേരെ വെടിയുതിർത്ത 3 ഭീകരരേയും വധിച്ചതായാണ് വിവരം. കരസേന ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 20 റൗണ്ടിലേറെ വെടിയുതിർത്തതായാണ് വിവരം.

അഖ്നൂരിൽ സുരക്ഷാ സേനയുടെ വാഹനത്തിനു നേരേ ഇന്ന് രാവിലെയാണ് ഭീകരർ വെടിയുതിർത്തത്. കരസേനയുടെ ആംബുലൻസിനെയാണ് ഭീകരർ ലക്ഷ്യമിട്ടതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com