കശ്മീർ ക്ഷേത്രത്തിൽ പണ്ഡിറ്റുകൾ ആരാധന പുനരാരംഭിച്ചു

ജമ്മു കശ്മീരിലെ ബുഡ്ഗാമിൽ 35 വർഷമായി തകർന്നുകിടക്കുന്ന ശാരദ ഭവാനി ക്ഷേത്രത്തിൽ കശ്മീരി പണ്ഡിറ്റുകൾ വീണ്ടും ആരാധന തുടങ്ങി
കശ്മീർ ക്ഷേത്രത്തിൽ പണ്ഡിറ്റുകൾ ആരാധന പുനരാരംഭിച്ചു | Kashmiri Pandits restart worship in Kashmir temple

ജമ്മു കശ്മീരിലെ ബുഡ്ഗാമിൽ 35 വർഷമായി തകർന്നുകിടക്കുന്ന ശാരദ ഭവാനി ക്ഷേത്രത്തിൽ കശ്മീരി പണ്ഡിറ്റുകൾ വീണ്ടും ആരാധന തുടങ്ങി.

Updated on

ശ്രീനഗർ: ജമ്മു കശ്മീരിലെ ബുഡ്ഗാമിൽ 35 വർഷമായി തകർന്നുകിടക്കുന്ന ശാരദ ഭവാനി ക്ഷേത്രത്തിൽ കശ്മീരി പണ്ഡിറ്റുകൾ വീണ്ടും ആരാധന തുടങ്ങി. ക്ഷേത്രം നിലനിന്നിടത്ത് ഒരു ശിവലിംഗം സ്ഥാപിച്ചാണ് ആരാധന തുടങ്ങിയത്. പുതിയ ക്ഷേത്രം നിർമിക്കാൻ ജില്ലാ അധികൃതരുടെ സഹായം തേടിയിട്ടുണ്ട് ഭക്തർ.

1990കളിൽ ഭീകരരുടെ ഭീഷണിയെത്തുടർന്നു കശ്മീരി പണ്ഡിറ്റ് കുടുംബങ്ങൾ പലായനം ചെയ്യാൻ നിർബന്ധിതരായപ്പോൾ ഉപേക്ഷിക്കപ്പെട്ടതാണ് ഇച്ച്കൂട് ഗ്രാമത്തിലെ ക്ഷേത്രം. സമീപകാലത്ത് പ്രധാനമന്ത്രിയുടെ പാക്കെജിനു കീഴിൽ ജോലി ലഭിച്ചവരുൾപ്പെടെ കശ്മീരി പണ്ഡിറ്റുകളാണു ക്ഷേത്രത്തിന്‍റെ പുനഃസ്ഥാപനത്തിനു മുൻകൈയെടുത്തത്. പ്രദേശത്തെ മുസ്‌ലിം സമൂഹവും ഇവരെ സ്വാഗതം ചെയ്തു.

ക്ഷേത്രം നിലനിന്നിടം കാടുമൂടിയ നിലയിലായിരുന്നു. ഇതു വെട്ടിത്തെളിച്ച് വൃത്തിയാക്കിയപ്പോൾ ലഭിച്ച ശിവലിംഗത്തിന്‍റെ പ്രാണപ്രതിഷ്ഠ കഴിഞ്ഞ ദിവസം നിർവഹിച്ചു. പാക്കിസ്ഥാനിലെ ശാരദ മാതാ ക്ഷേത്രത്തിന്‍റെ ശാഖയാണിതെന്നു ബുഡ്ഗാമിലെ ശാരദ ആസ്ഥാപന സമൂഹത്തിന്‍റെ അധ്യക്ഷൻ സുനിൽകുമാർ ഭട്ട്.

ക്ഷേത്ര നിർമാണത്തിനു പ്രദേശത്തെ മുസ്‌ലിം സമൂഹത്തിന്‍റെയും പിന്തുണയുണ്ടെന്നു പറഞ്ഞ സുനിൽ കുമാർ തുടക്കമിടുമ്പോൾ തങ്ങൾ നാലു പേർ മാത്രമേയുണ്ടായിരുന്നുള്ളൂ എന്നു കൂട്ടിച്ചേർത്തു. ഇപ്പോൾ വലിയൊരു സമൂഹത്തിന്‍റെ പിന്തുണയുണ്ടെന്നും അദ്ദേഹം.

പണ്ഡിറ്റ് സമൂഹത്തിന്‍റെ തിരിച്ചുവരവ് സന്തോഷം നൽകുന്നതാണെന്നു പ്രദേശത്തെ മുതിർന്ന മുസ്‌ലിം കുടുംബാംഗം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com