രശ്മിക മന്ദാനക്കു പിന്നാലെ ഡീപ് ഫെയ്ക്കിൽ കുരുങ്ങി കത്രീന കൈഫ്

കത്രീന കൈഫ് ഒരു ടവൽ ധരിച്ച് ഹോളിവുഡ് താരവുമായി നടത്തുന്ന സംഘട്ടനമാണ് സിനിമയിലെ യഥാർഥ രംഗം
രശ്മിക മന്ദാനക്കു പിന്നാലെ ഡീപ് ഫെയ്ക്കിൽ കുരുങ്ങി കത്രീന കൈഫ്
Updated on

ന്യൂഡൽഹി: തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടേതെന്ന പേരിൽ പ്രചരിച്ച ഡീപ്ഫെയ്ക് വീഡിയോയ്ക്കു പിന്നാലെ ബോളിവുഡ് താരം കത്രീന കൈഫിന്‍റേതെന്ന പേരിൽ ഡീപ്ഫെയ്ക് വീഡിയോ പ്രചരിക്കുന്നു. കത്രിക കൈഫ് നായികയായിയെത്തുന്ന 'ടൈഗർ 3'യിൽ നിന്നുള്ള ചിത്രമെന്ന പേരിലാണ് ഈ വ്യാജ ചിത്രം പ്രചരിക്കുന്നത്.

കത്രീന കൈഫ് ഒരു ടവൽ ധരിച്ച് ഹോളിവുഡ് താരവുമായി നടത്തുന്ന സംഘട്ടനമാണ് സിനിമയിലെ യഥാർഥ രംഗം. എന്നാൽ എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഡീപ്പ് ഫെയ്ക് ചിത്രത്തിൽ കത്രീന ഒരു ലോ കട്ട് വെള്ള മേൽവസ്ത്രവും ടവലിനു പകരം വെള്ള അടിവസ്ത്രവും ധരിച്ചുള്ള ചിത്രമാണ് പ്രചരിക്കുന്നത്. ഇതോടെ നിരവധിയാളുകളാണ് നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com