ഡൽഹി മദ്യനയ അഴിമതി കേസ്; കവിതയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

നൂറ് കോടി രൂപ കവിത നേതാക്കൾക്ക് നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ
k kavitha
k kavitha
Updated on

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ. കവിതയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാർച്ച് 15 നാണ് കവിതയെ ഇഡി കസ്റ്റഡിയിലെടുക്കുന്നത്. ഇഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി. കഴി‌ഞ്ഞയാഴ്ച 5 ദിവസത്തേക്ക് കൂടി കവിതയെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു.

നൂറ് കോടി രൂപ കവിത നേതാക്കൾക്ക് നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മദ്യനയത്തിൽ കവിതയുമായി ബന്ധമുള്ള വ്യവസായികൾക്ക് അനൂകുലമായ നടപടികൾക്കാണ് കോഴ നൽകിയത്. മനീഷ് സിസോദിയയും ഗൂഡാലോചനയിൽ പങ്കാളിയാണെന്ന് ഇഡി പറയുന്നു.

ഡല്‍ഹിയില്‍ സര്‍ക്കാരിന്‍റെ കീഴിലായിരുന്ന മദ്യ വില്‍പനയുടെ ലൈസന്‍സ് 2021 ല്‍ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിന്‍റെ മറവില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കള്ളപ്പണം വെളുപ്പിച്ചെന്നും മദ്യവ്യവസായികള്‍ക്ക് അനര്‍ഹമായ ലാഭം ഇടപാടില്‍ ലഭിച്ചെന്നും ഇഡി കണ്ടെത്തിയിരുന്നു. അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കവിതയുടെ അറസ്റ്റ് ബിആര്‍എസിന് വലിയ രീതിയില്‍ തിരിച്ചടിയാകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com