ഡൽഹി മദ്യനയക്കേസ്: കവിത ചന്ദ്രശേഖർ റാവുവിനെ ഇന്ന് ചോദ്യം ചെയ്യും

മകളെ ഇഡി അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നു തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ. ചന്ദ്രശേഖര റാവു പ്രതികരിച്ചു
ഡൽഹി മദ്യനയക്കേസ്: കവിത ചന്ദ്രശേഖർ റാവുവിനെ ഇന്ന് ചോദ്യം ചെയ്യും
Updated on

ഡൽഹി: ഡൽഹി മദ്യനയക്കേസിൽ കവിത ചന്ദ്രശേഖർ റാവുവിനെ ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് (ഇഡി) ചോദ്യം ചെയ്യും. നേരത്തെ വ്യാഴാഴ്ച ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടിസ് നൽകിയിരുന്നു. കവിത സമയം നീട്ടി ചോദിക്കുകയായിരുന്നു. ഇന്ന് രാവിലെ 11-ന് ഡൽഹി ഓഫീസിൽ ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിൽ അറസ്റ്റിലായ മറ്റുള്ളവർക്കും ഒപ്പം ഇരുത്തി കവിതയെ ചോദ്യം ചെയ്യുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ സിബിഐ 7 മണിക്കൂറോളം കവിതയെ ചോദ്യം ചെയ്തിരുന്നു. അഴിമതിയിൽപ്പെട്ട ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65% ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇ ഡി കേസെടുത്തത്.

അതേസമയം മകളെ ഇഡി അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നു തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ. ചന്ദ്രശേഖര റാവു പ്രതികരിച്ചു. ഇത്തരം അറസ്റ്റിലൂടെ പേടിപ്പിക്കാനാകില്ലെന്നും, ബിജെപിക്ക് എതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com