കെ.സി. വേണുഗോപാലിന്‍റെ ഇടപെടൽ; കോഗിലു ലേയ് ഔട്ടിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ‌ക്ക് പുതിയ ഭവനം

കെ.സി. വേണുഗോപാലിന്‍റെ ഇടപെടൽ നിർണായകമായി
kc venugopal about karnataka issue

കെ.സി. വേണുഗോപാൽ

Updated on

ബംഗലുരൂ: ബംഗലുരൂവിലെ യെലഹങ്കിലെ കോഗിലു ലേയ്ഔട്ടിലെ വിവാദമായ കുടിയൊഴിപ്പിക്കൽ നടപടിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ ഇടപെടൽ നിർണായകമായി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും വേണുഗോപാൽ സംസാരിച്ചതിന് പിന്നാലെ ധൃതഗതിയിലുള്ള ഇടപെടൽ നടത്തുകയായിരുന്നു കർണാടക സർക്കാർ. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തര പുനരധിവാസത്തിന് ദ്രുതഗതിയിലുള്ള ഇടപെടലാണ് കോൺഗ്രസ് ഹൈക്കമാൻഡ് നടത്തിയത് .

കഴിഞ്ഞ ദിവസം ശിവകുമാറുമായി സംസാരിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം പ്രവർത്തകസമിതി യോഗത്തിനായി ഡൽഹിയിലെത്തിയ സിദ്ധരാമയ്യയുമായി വേണുഗോപാൽ നേരിൽ കണ്ട് ഇക്കാര്യം ചർച്ച ചെയ്തിരുന്നു. കുടിയൊഴിപ്പിക്കപ്പെട്ട എല്ലാവരേയും പുനരധിവസിപ്പിക്കുമെന്ന് കർണാടക സർക്കാർ കെ.സി. വേണുഗോപാലിന് ഉറപ്പ് നൽകി.

കർണാടക ഭവന കാര്യമന്ത്രി സമീർ അഹമ്മദുമായി ഫോണിൽ സംസാരിച്ചു. ദുരിതബാധിതരെ അടിയന്തരമായി നേരിൽ സന്ദർശിക്കാനും അവർക്ക് ആവശ്യമായ അടിയന്തര സൗകര്യങ്ങൾ ഏർപ്പാടാക്കി നൽകാനും അദ്ദേഹം നിർദ്ദേശിച്ചു. മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും കൂടിയാലോചിച്ച് കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് പകരം താമസ സൗകര്യം രണ്ടുദിവസത്തിനകം തന്നെ സജ്ജീകരിക്കുന്നതിനും അവിടേക്ക് അവർക്ക് മാറി താമസിക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തണമെന്ന് മന്ത്രിയോട് വേണുഗോപാൽ നിർദ്ദേശിച്ചു.

തുടർന്ന് മന്ത്രി നേരിൽ പോയി ദുരിതബാധിതരെ സന്ദർശിക്കുകയും അവർക്ക് ആവശ്യമായ പാർപ്പിടസൗകര്യങ്ങൾ സജ്ജീകരിച്ചു വരികയാണെന്നും അറിയിച്ചു. ഇതിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നതതല യോഗം വിളിക്കുകയും, ബിബിഎംപി കമ്മീഷണർക്ക് കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അടിയന്തര സഹായം എത്തിക്കാനുള്ള ഉത്തരവ് നല്‍കുകയും ചെയ്തു. ഭവന കാര്യമന്ത്രി സമീർ അഹമ്മദ് ഖാൻ നേരിട്ടാകും ദുരിത ബാധിതരെ പുതിയ ഭവനങ്ങളിൽ എത്തിക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com