ബിഹാറിൽ നടന്നത് അവിശ്വസനീയം; ഫലം കൃത്യമായി വിശകലനം ചെയ്യുമെന്ന് കെ.സി വേണുഗോപാൽ

വലിയ തട്ടിപ്പ് നടന്നിട്ടുണ്ട്
ബിഹാറിൽ നടന്നത് അവിശ്വസനീയം

കെ.സി വേണുഗോപാല്‍

Updated on

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍. നടന്നത് വോട്ടുകൊള്ളയെന്ന് കോണ്‍ഗ്രസ് വിലയിരുത്തി. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഫലം കൃത്യമായി വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വലിയ തട്ടിപ്പുകൾ നടന്നു. അതീവ ഗുരുതരമായ സ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഡാറ്റകൾ ശേഖരിച്ച് പരിശോധിക്കും. തേജസ്വി യാദവുമായി സംസാരിച്ചു.

ബിഹാര്‍ ഫലം ഇന്ത്യാസഖ്യം ഒന്നിച്ച് വിശകലനം ചെയ്യുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com