''പിണറായിയുടെ റോൾ മോഡൽ മോദി'', കുഴൽനാടനെ പിന്തുണച്ച് കെ.സി. വേണുഗോപാൽ

''മാത്യു കുഴൽനാടനെതിരേ എന്തിനാണ് അന്വേഷണം നടത്തുന്നത്. സത്യം പറഞ്ഞതാണോ പ്രശ്നം''
KC Venugopal |Mathew Kuzhalnadan
KC Venugopal |Mathew Kuzhalnadan
Updated on

ന്യൂഡൽഹി: നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരേ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഒരുങ്ങുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സത്യം പറഞ്ഞതാണോ മാത്യു കുഴൽ നാടൻ ചെയ്ത തെറ്റെന്ന് അദ്ദേഹം ചോദിച്ചു.

കുഴൽനാടനെതിരേ നിയമനടപടി സ്വീകരിച്ചോട്ടെ , അതിനെ നിയമപരമായി നേരിടും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യമന്ത്രിയുടെ റോൾ മോഡൽ എന്നും വേണുഗോപാൽ പറ‌ഞ്ഞു.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനനാണ് മാത്യു കുഴൽനാടനെതിരേ പരാതി നൽകിയത്. നികുതി വെട്ടിപ്പിലൂടെയാണ് ചിന്നക്കനാലിലെ റിസോർട്ടും ഭൂമിയും എംഎൽഎ സ്വന്തമാക്കിയതെന്നാണ് പരാതിയിൽ പറയുന്നത്. 2021 മാർച്ച് 18ന് രജിസ്റ്റർ ചെയ്ത് ആധാരത്തിൽ 1.92 കോടി രൂപയാണ് കാണിച്ചത്. പിറ്റേ ദിവസം നൽകിയ തെരഞ്ഞെടുപ്പു സത്യവാങ് മൂലത്തിൽ കാണിച്ചത് 3.5 കോടി രൂപയും. ലക്ഷകണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും കുഴൽ നാടൻ വെട്ടിച്ചതായാണ് ആരോപണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com