പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം; പ്രധാനമന്ത്രിക്ക് കെ.സി. വേണുഗോപാലിന്‍റെ കത്ത്

ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നയതന്ത്ര നടപടികൾ സ്വീകരിക്കണം
K.C. Venugopal's letter to the Prime Minister: Ensure the safety of expatriates

കെ.സി. വേണുഗോപാൽ

Updated on

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തയച്ച് എഐസിസി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. പ്രവാസികളുടെ സുരക്ഷ ദേശീയ ഉത്തരവാദിത്വമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും അയച്ച കത്തിൽ കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നയതന്ത്ര നടപടികൾ സ്വീകരിക്കണമെന്ന് ഇദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് കേന്ദ്രസർക്കാരിന്‍റെ അടിയന്തര ഉത്തരവാദിത്വമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിതമായ യാത്ര സൗകര്യങ്ങൾ ഒരുക്കണമെന്നും അതിന് പ്രത്യേക വിമാനസർവീസുകൾ ഒരുക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. പ്രവാസി ഇന്ത്യക്കാരുടെ ജീവൻ സംരക്ഷിക്കുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നത് രാഷ്ട്രീയ വിഷയമല്ല, ദേശീയ ഉത്തരവാദിത്വമാണ് എന്ന ശക്തമായ നിലപാടോടെയാണ് കെ.സി കേന്ദ്രസർക്കാരിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com