ഡൽഹിയിൽ രാഷ്ട്രപതി ഭരണം..? ഗവര്‍ണര്‍ നിയമോപദേശം തേടി

സർക്കാരിനെ ജയിലിൽ നിന്നും ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ഗവർണർ
kejriwal in jail prez rule in delhi
kejriwal in jail prez rule in delhi

ന്യൂഡൽഹി: ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ സാധ്യതയുണ്ടെന്ന് സൂചന നൽകി ഗവര്‍ണര്‍. മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറസ്റ്റിലായ സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡൽഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വിനയ് കുമാർ സക്സേനയോട് നിയമോപദേശം തേടി.

സർക്കാരിനെ ജയിലിൽ നിന്നും ഭരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഗവർണർ പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തിന്‍റെ പരിപാടിയിൽ സംസാരിക്കുമ്പോഴാണു ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ പ്രതിസന്ധിയാകുമെന്നാണ് ഉപദേശം. ഈ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ ഗവര്‍ണര്‍ നിര്‍ദ്ദേശം നൽകിയേക്കും. ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ ഭരണം തന്നെ തുടരുമെന്നാണ് എഎപി നേതൃത്വം പറയുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com