മദ്യനയക്കേസ്: കേജ്‌രിവാളിന്‍റെ ചോദ്യം ചെയ്യൽ അവസാനിച്ചു

രാവിലെ പതിനൊന്നു മണിക്കാണ് കേജ്‌രിവാൾ സിബിഐ ഓഫീസിൽ ഹാജരായത്
മദ്യനയക്കേസ്: കേജ്‌രിവാളിന്‍റെ ചോദ്യം ചെയ്യൽ അവസാനിച്ചു
Updated on

ഡൽഹി : ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാളിന്‍റെ ചോദ്യം ചെയ്യൽ അവസാനിച്ചു. ഒമ്പതു മണിക്കൂറാണു കേജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്തത്. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി രാവിലെ പതിനൊന്നു മണിക്കാണ് കേജ്‌രിവാൾ സിബിഐ ഓഫീസിൽ ഹാജരായത്.

രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അദ്ദേഹം സിബിഐ ഓഫീസിലെത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എഎപി എംപിമാർ എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും, രാജ്യത്തിന്‍റെ വികസനം തടയുന്ന ദേശവിരുദ്ധശക്തികൾ പരാജയപ്പെടുമെന്നും ചോദ്യം ചെയ്യലിനു മുന്നോടിയായി പ്രതികരിച്ചിരുന്നു. ചോദ്യം ചെയ്യലിൽ പൂർണമായും സഹകരിക്കുമെന്നും വ്യക്തമാക്കി.

അതേസമയം കേജ്‌രിവാളിനെ ചോദ്യം ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തിൽ ആം ആദ്മി പാർട്ടി അടിയന്തരയോഗം വിളിച്ചിരുന്നു. പാർട്ടി ആസ്ഥാനത്തു എഎപി ഡൽഹി കൺവീനർ ഗോപാൽ റായുടെ നേതൃത്വത്തിലായിരുന്നു യോഗം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com