"ഹൈക്കോടതിയിൽ ഹാജരാകില്ല"; മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാൻ തീരുമാനിച്ചതായി കെജ്‌രിവാൾ

ഡൽഹി എക്സൈസ് നയ കേസിന്‍റെ വാദം കേൾക്കുന്നതിനായി ഹൈക്കോടതിയിൽ ഹാജരാവില്ലെന്ന് കെജ്രിവാൾ അറിയിച്ചു
kejriwal says he follow mahatma gandhis path not appear in high court

arvind kejriwal

Updated on

ന്യൂഡൽഹി: ഡൽഹി എക്സൈസ് നയ കേസിന്‍റെ വാദം കേൾക്കുന്നതിനായി നേരിട്ടോ അഭിഭാഷകൻ മുഖേനയോ കോടതിയിൽ ഹാജരാകാൻ വിസമ്മതിച്ച് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ. ഹാജരാവില്ലെന്നറിയിച്ച് ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സ്വർണ കാന്ത ശർമയ്ക്ക് കെജ്‌രിവാൾ കത്തയച്ചു.

ഹൈക്കോടതി ജഡ്ജിയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാൻ തീരുമാനിച്ചതായും കത്തിൽ കെജ്‌രിവാൾ പറയുന്നു.

തന്‍റെ ഉൾവിളിയെ തുടർന്നാണ് തീരുമാനമെടുത്തതെന്നും സുപ്രീം കോടതിയിൽ ഉത്തരവിനെതിരേ അപ്പീൽ നൽകാനുള്ള അവകാശം വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com