'ചിലർ ദൈവമാണെന്ന് സ്വയം ഭാവിച്ച് മറ്റുള്ളവർക്ക് മാർഗ തടസ്സം ഉണ്ടാക്കുന്നു'; അരവിന്ദ് കെജരിവാൾ

ഹൈന്ദവ പുരാണത്തിലെ ഹിരണ്യ കശ്യപ്- പ്രഹ്ലാദ് എന്നിവരുടെ കഥയോട് ഉപമിച്ചായിരുന്നു കെജരിവാളിന്‍റെ പരാമർശം
'ചിലർ ദൈവമാണെന്ന് സ്വയം ഭാവിച്ച് മറ്റുള്ളവർക്ക് മാർഗ തടസ്സം ഉണ്ടാക്കുന്നു'; അരവിന്ദ് കെജരിവാൾ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റുചെയ്തതിനെയും അദ്ദേഹത്തിന്‍റെ ജയിൽ വാസത്തെയും ഹൈന്ദവ പുരാണവുമായി ഉപമിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ഹൈന്ദവ പുരാണത്തിലെ ഹിരണ്യ കശ്യപ്- പ്രഹ്ലാദ് എന്നിവരുടെ കഥയോട് ഉപമിച്ചായിരുന്നു കെജരിവാളിന്‍റെ പരാമർശം.

ഹിരണ്യ കശ്യപ് സ്വയം ദൈവമായി കണ്ട ആളാണെന്നും എന്നാൽ ഒരിക്കലും അദ്ദേഹത്തിന് നല്ലവനായ പ്രഹ്ലാദിനെ തോൽപ്പിക്കാനായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുപോലെ ഇന്നും ചിലർ സ്വയം ദൈവമാണെന്ന് കരുതി പ്രഹ്ലാദിനെ പോലെ നന്മചെയ്യുന്നവർക്ക് തടസ്സമുണ്ടാക്കുകയും ജയിലിലടക്കുകയാണെന്നും പറഞ്ഞ അദ്ദേഹം തങ്ങളെ ആർക്കും തടയാനാവില്ലെന്നും കൂട്ടിചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com