അഞ്ചാം തവണയും ഇഡിക്കു മുന്നിൽ കെജ്രിവാൾ ഹാജരാകില്ലെന്ന് സൂചന

അവസാന നിമിഷം തീരുമാനം മാറ്റി ഇഡി ഓഫീസിൽ എത്തുമോയെന്ന സംശയവും ഉയരുന്നുണ്ട്
അഞ്ചാം തവണയും ഇഡിക്കു മുന്നിൽ കെജ്രിവാൾ ഹാജരാകില്ലെന്ന് സൂചന

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഇഡിക്കു മുന്നിൽ ചോദ്യം ചെയ്യലിന് ഡൽഹി മുഖ്യമന്ത്രി അ രവിന്ദ് കെജ്രിവാൾ ഹാജരാകില്ലെന്ന് സൂചന. സംഭവുമായി ബന്ധപ്പെട്ട് എഎപി നിലപാട് വ്യക്തമാക്കിയെങ്കിലും ഹാജരാകാൻ സാധ്യതയില്ലെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. എന്നാൽ അവസാന നിമിഷം തീരുമാനം മാറ്റി ഇഡി ഓഫീസിൽ എത്തുമോയെന്ന സംശയവും ഉയരുന്നുണ്ട്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അഞ്ചാം തവണയാണ് ഇഡി നോട്ടീസയക്കുന്നത്. മുമ്പും നാലു തവണയും കെജ്രിവാൾ ആവശ്യം തള്ളിയിരുന്നു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കവൽ സംബന്ധിച്ച് ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചത്. എന്നാൽ ഇഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് എഎപിയുടെ ആരോപണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com