
ന‍്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ ഡൽഹി സിവിൽലൈൻസിലെ മുഖ‍്യമന്ത്രിയുടെ ഔദോഗിക വസതിയൊഴിഞ്ഞു.
പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ എംപിയായ പാർട്ടി അംഗം അശോക് മിത്തലിന് അനുവദിച്ചിരിക്കുന്ന മാണ്ഡി ഹൗസിന് സമീപമുള്ള സർക്കാർ ബംഗ്ലാവിലേക്കാണ് കേജ്‌രിവാളും കുടുബവും താമസം മാറുന്നത്. '5-ഫിറോസ് ഷാ റോഡ് എന്നതാണ് പുതിയ വിലാസം.
2015 മുതൽ മുഖ്യമന്ത്രിയായിരിക്കെ താൻ താമസിച്ചിരുന്ന വടക്കൻ ഡൽഹിയിലെ സിവിൽ ലൈനിലെ 6 ഫ്ലാഗ്സ്റ്റാഫ് റോഡ് ഉപേക്ഷിക്കാൻ തീരുമാനിച്ചതിന് ശേഷം എംപിമാരും എംഎൽഎമാരും കൗൺസിലർമാരും ഉൾപ്പെടെ നിരവധി പാർട്ടി നേതാക്കൾ അവരുടെ വീടുകൾ തനിക്ക് വാഗ്ദാനം ചെയ്തതായി കേജ്‌രിവാൾ പറഞ്ഞു