കേന്ദ്ര സാഹിത‍്യ അക്കാഡമി അവാർഡ് പ്രഖ‍്യാപനം മാറ്റി

വ‍്യാഴാഴ്ച വൈകിട്ടോടെ അവാർഡ് പ്രഖ‍്യാപനമുണ്ടാവുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്
kendra sahithya academy award announcement postponed

കേന്ദ്ര സാഹിത‍്യ അക്കാഡമി അവാർഡ് പ്രഖ‍്യാപനം മാറ്റി

Updated on

ന‍്യൂഡൽഹി: കേന്ദ്ര സാഹിത‍്യ അക്കാഡമി അവാർഡ് പ്രഖ‍്യാപനം സാംസ്കാരിക മന്ത്രാലയത്തിന്‍റെ നിർദേശത്തെത്തുടർന്ന് മാറ്റിവച്ചു. വ‍്യാഴാഴ്ച വൈകിട്ടോടെ അവാർഡ് പ്രഖ‍്യാപനമുണ്ടാവുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

മാധ‍്യമപ്രവർത്തകർ അടക്കമുള്ളവർ ഡൽഹിയിലെ അക്കാഡമി ആസ്ഥാനത്ത് എത്തിച്ചേർന്നിരുന്നു. വാർത്താ സമ്മേളനം ആരംഭിക്കുന്നതിനു മുൻപ് പ്രഖ‍്യാപനം മാറ്റിയതായി അധികൃതർ അറിയിക്കുകയായിരുന്നു. അവാർഡ് പ്രഖ‍്യാപനം മാറ്റിയതിലെ കാരണം സംബന്ധിച്ച് വ‍്യക്തതയില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com