ഇ​ന്ത്യ​യി​ലേ​റ്റ​വും ദാ​രി​ദ്ര്യം കു​റ​ഞ്ഞ സം​സ്ഥാ​ന​മാ​യി വീ​ണ്ടും കേ​ര​ളം

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രെ​ടു​ത്ത ഒ​ന്നാ​മ​ത്തെ തീ​രു​മാ​നം അ​തി​ദാ​രി​ദ്ര്യം തു​ട​ച്ചു​നീ​ക്കു​ക എ​ന്ന​താ​യി​രു​ന്നു
kerala in India Map
kerala in India Map

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ലേ​റ്റ​വും ദാ​രി​ദ്ര്യം കു​റ​ഞ്ഞ സം​സ്ഥാ​ന​മാ​യി വീ​ണ്ടും കേ​ര​ളം . ജ​ന​സം​ഖ്യ​യി​ൽ അ​ര ശ​ത​മാ​ന​ത്തി​നും താ​ഴെ, 0.48ശ​ത​മാ​നം മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ലെ ദ​രി​ദ്ര​ർ.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 0.71ശ​ത​മാ​നം ആ​യി​രു​ന്ന​ത് 0.55ശ​ത​മാ​നം ആ​യി കു​റ​ഞ്ഞി​രു​ന്നു, 2022-23ൽ ​വീ​ണ്ടും കു​റ​ഞ്ഞ് 0.48ശ​ത​മാ​ന​ത്തി​ലെ​ത്തി എ​ന്നാ​ണ് നീ​തി ആ​യോ​ഗി​ന്‍റെ ക​ണ​ക്ക് .

ക​ഴി​ഞ്ഞ ന​വം​ബ​ർ 1ന് ​കേ​ര​ളീ​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന അ​തി​ദാ​രി​ദ്ര്യ നി​ർ​മ്മാ​ർ​ജ്ജ​ന പ​ദ്ധ​തി​യി​ൽ ക​ണ്ടെ​ത്തി​യ 64,006 ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളി​ൽ 30,658 പേ​രെ ദാ​രി​ദ്ര്യ​ത്തി​ൽ നി​ന്ന് മോ​ചി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ്റ്റാ​റ്റ​സ് റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. കേ​ര​ളം കൈ​വ​രി​ച്ച ആ ​നേ​ട്ട​ത്തി​നാ​ണ് ഇ​പ്പോ​ൾ നീ​തി ആ​യോ​ഗി​ന്‍റെ ദേ​ശീ​യ​മാ​യ അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രെ​ടു​ത്ത ഒ​ന്നാ​മ​ത്തെ തീ​രു​മാ​നം അ​തി​ദാ​രി​ദ്ര്യം തു​ട​ച്ചു​നീ​ക്കു​ക എ​ന്ന​താ​യി​രു​ന്നു. ആ ​ല​ക്ഷ്യം 2025 ന​വം​ബ​ർ ഒ​ന്നി​ന് കൈ​വ​രി​ക്ക​ണം എ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച​ത്.​അ​തേ​സ​മ​യം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ദ​രി​ദ്ര​രു​ടെ ശ​ത​മാ​നം 17.4 ശ​ത​മാ​ന​മാ​ണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com