കടമെടുപ്പ് പരിധിയിൽ പരാതി കേരളത്തിന് മാത്രം; കേന്ദ്രം സുപ്രീംകോടതിയിൽ

അടുത്തമാസം 16 നാണ് ഹർജി പരിഗണിക്കുക
supremcourt
supremcourt

ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളം നൽകിയ ഹർജിയിൽ മറുപടി നൽകി കേന്ദ്രസർക്കാർ. പെന്‍ഷൻ നൽകുന്നതിന് അടിയന്തരമായി കടമെടുക്കാൻ അനുവദിക്കുന്നതിന് ഇടക്കാല ഉത്തരവ് ഇറക്കണമെന്ന കേരളത്തിന്‍റെ ആവശ്യം അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് കേന്ദം സുപ്രീംകോടതിയിൽ പറഞ്ഞു.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് കേന്ദ്രത്തിന്‍റെ തീരുമാനത്തിൽ പ്രശ്നം ഇല്ലെന്നും ധനകാര്യ മാനേജ്മെന്‍റിലെ പരാജയം മറയ്ക്കാമാണ് കേരളം സ്യൂട്ട് ഹർജിയുമായി കോടതിയെ സമീപിച്ചതെന്നും അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി കോടതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം കേന്ദ്രത്തിന്‍റെ എതിർപ്പ് അവഗണിച്ച് ഇടക്കാല ഉത്തരവിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. അടുത്തമാസം 16 നാണ് ഹർജി പരിഗണിക്കുക. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു കൊണ്ട് കേന്ദ്രം പുറത്തിറക്കിയ രണ്ട് ഉത്തരവുകൾക്കെതിരെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com