കേരളം തമിഴ്നാട്ടിൽ മാലിന‍്യം തള്ളുന്നു; തുടർന്നാൽ തിരിച്ചു തള്ളും: അണ്ണാമലൈ

തമിഴ്നാട് സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നും തമിഴ്നാട് ബിജെപി അധ്യക്ഷൻ
Kerala dumps waste in Tamil Nadu; If it continues, it will be pushed back: K. Annamalai
കെ. അണ്ണാമലൈ
Updated on

ചെന്നൈ: കേരളം തമിഴ്നാട്ടിൽ മാലിന‍്യം തള്ളുന്നുവെന്ന് തമിഴ്നാട് ബിജെപി സംസ്ഥാന അധ‍്യക്ഷൻ കെ. അണ്ണാമലൈ. തമിഴ്നാട് സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നും അണ്ണാമലൈ ആവശ‍്യപ്പെട്ടു. തെങ്കാശി, കന‍്യാകുമാരി, തിരുനെൽവേലി ജില്ലകളിൽ കേരളം മാലിന‍്യം തള്ളുന്നുവെന്നാണ് അണ്ണാമലൈയുടെ ആരേപണം.

മാലിന‍്യം തള്ളുന്നത് തടയാൻ അധികൃതർക്കും മുഖ്യമന്ത്രിയുടെ സ്പെഷ‍്യൽ സെല്ലിനും പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും, ഡിഎംകെ സർക്കാരിന്‍റെ പൂർണ അറിവോടെയാണ് ഇത് നടക്കുന്നതെന്നും അണ്ണാമലൈ ആരോപിച്ചു.

തമിഴ്‌നാട് അതിർത്തി ജില്ലകളെ കേരള സംസ്ഥാനത്തിന്‍റെ മാലിന്യക്കൂമ്പാരമാക്കി മാറ്റുന്നത് ഡിഎംകെ സർക്കാർ ഉടൻ അവസാനിപ്പിക്കണമെന്നും, സമാനമായ സംഭവങ്ങൾ തുടർന്നാൽ 2025 ജനുവരി ആദ്യവാരം പൊതുജനങ്ങളെ അണിനിരത്തി ബയോമെഡിക്കൽ മാലിന്യങ്ങൾ ട്രക്കുകളിൽ കയറ്റി കേരളത്തിൽ തള്ളുമെന്ന് അണ്ണാമലൈ മുന്നറിയിപ്പ് നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com