''കന‍്യാസ്ത്രീകളുടെ ജാമ‍്യം ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ല''; നടപടികൾ ആരംഭിച്ചെന്ന് അമിത് ഷാ

കേസ് എൻഐഎ കോടതിയിലേക്ക് വിടേണ്ട ആവശ‍്യമില്ലായിരുന്നുവെന്ന് അമിത് ഷാ കേരളത്തിലെ എംപിമാരോട് പറഞ്ഞു
kerala nuns arrest chhattisgarh amit shah

അമിത് ഷാ

Updated on

ന‍്യൂഡൽഹി: നിർബന്ധിത മതപരിവർത്തനവും മനുഷ‍്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ മലയാളി കന‍്യാസ്ത്രീകളുടെ ജാമ‍്യം ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ലെന്ന് കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ.

ജാമ‍്യം ലഭിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അദ്ദേഹം കേരളത്തിലെ എംപിമാരെ അറിയിച്ചു. കേസ് എൻഐഎ കോടതിയിലേക്ക് വിടേണ്ട ആവശ‍്യമില്ലായിരുന്നുവെന്നും അമിത് ഷാ എംപിമാരോട് പറഞ്ഞു.

അതേസമയം വെള്ളിയാഴ്ചയോടെ ഹൈക്കോടതിയെ സമീപിക്കാനാണ് സഭാനേതൃത്വത്തിന്‍റെ തീരുമാനം. എൻഐഎ കോടതിയിൽ ജാമ‍്യാപേക്ഷ നൽകുന്നത് സമയനഷ്ടമുണ്ടാക്കുമെന്ന നിയമോപദേശത്തെത്തുടർന്നാണ് നടപടി.

റായ്പൂരിലെയും ഡൽഹിയിലെയും മുതിർന്ന അഭിഭാഷക സംഘമായിരിക്കും സഭാനേതൃത്വത്തിന്‍റെ നിർദേശ പ്രകാരം കന‍്യാസ്ത്രീകൾക്കു വേണ്ടി ഹാജരാകുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com