'മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ കേരളത്തിന് അനുമതി നൽകരുത്': കേന്ദ്രത്തോട് സ്റ്റാലിൻ

പദ്ധതിയുമായി മുന്നോട്ടുപോയാൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്നും കത്തിൽ പറയുന്നു
mk stalin
mk stalin

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ കേരളത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കേന്ദ്ര പരിസ്ഥി മന്ത്രാലയത്തിനു നൽകിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. സുപ്രീംകോടതി ഉത്തരവു മറികടന്നാണ് നീക്കമെന്നും പദ്ധതിയുമായി മുന്നോട്ടുപോയാൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്നും കത്തിൽ പറയുന്നു.

പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന കേരളത്തിന്‍റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിദഗ്ധ സമിതി 28 നു പരിഗണിക്കാനിരിക്കെ വിഷയം യോഗത്തിൽ പരിഗണനാ വിഷമായി ഉൾപ്പെടുത്തിയതിനെ തുടർന്നാണ് തമിഴ്നാട് രംഗത്തെത്തിയത്.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർ‌മിക്കാനുള്ള പ്രൊജക്ട് റിപ്പോർട്ട് ഒരു മാസത്തിനകം പൂർത്തിയാക്കാനാണ് കേരളം തീരുമാനിച്ചിരിക്കുന്നത്. നിർമാണം പൂർ‌ത്തിയാക്കാൻ ഏഴ് വർഷമെങ്കിലും വേണമെന്നാണ് ജലസേചന വകുപ്പിന്‍റെ വിലയിരുത്തൽ. എന്നാൽ ഡാം നിർമിക്കാനുള്ള അനുമതി അടിയന്തരമായി ലഭിച്ചാൽ അഞ്ച് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാമെന്നാണ് കേരളത്തിന്‍റെ നിഗമനം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com