ഖാർഗെയ്ക്ക് പ്രസംഗവേദിയിൽ ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കും വരെ ജീവിച്ചിരിക്കുമെന്ന് പ്രതികരണം

എൺപത്തിമൂന്നുകാരനായ താൻ ഉടനെയൊന്നും മരിക്കില്ലെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
ഖാർഗെയ്ക്ക് പ്രസംഗവേദിയിൽ ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കും വരെ ജീവിച്ചിരിക്കുമെന്ന് പ്രതികരണം
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മല്ലികാർജുൻ ഖാർഗെയെ കസേരയിലേക്ക് മാറ്റുന്നു
Updated on

ജമ്മു: ജമ്മു കശ്മീരിലെ കഠുവയിൽ തെരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. പ്രസംഗിക്കുന്നതിനിടെ തളർച്ച അനുഭവപ്പെട്ട ഖാർഗെയെ വേദിയിലുണ്ടായിരുന്ന നേതാക്കൾ താങ്ങിപ്പിടിച്ചു കസേരയിലിരുത്തി.

വെള്ളം കുടിച്ചശേഷം വീണ്ടും പ്രസംഗിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഖാർഗെയെ ഡോക്റ്റർമാർ പരിശോധിച്ചു വിശ്രമത്തിനു നിർദേശിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നു ഡോക്റ്റർമാർ.

എൺപത്തിമൂന്നുകാരനായ താൻ ഉടനെയൊന്നും മരിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴെയിറക്കും വരെ ജീവിച്ചിരിക്കുമെന്നും ഖാർഗെ പിന്നീടു പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com