ഭരണഘടനാ മൂല്യങ്ങളോടു പ്രതിബദ്ധത പുലർത്തുന്ന എല്ലാ പാർട്ടികളെയും സ്വാഗതം ചെയ്യുന്നു: ഖാർഗെ

ലോക്സഭാ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനത്തിനു ശേഷം ഖാർഗെയുടെ വസതിയിൽ ഇന്ത്യ മുന്നണി ചേർന്ന ആദ്യ യോഗത്തിലാണ് പ്രഖ്യാപനം.
ഇന്ത്യ മുന്നണി യോഗം
ഇന്ത്യ മുന്നണി യോഗം

ന്യൂഡൽ‌ഹി: ഭരണഘടനാ മൂല്യങ്ങളോടു പ്രതിബദ്ധത പുലർത്തുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഇന്ത്യ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ലോക്സഭാ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനത്തിനു ശേഷം ഖാർഗെയുടെ വസതിയിൽ ഇന്ത്യ മുന്നണി ചേർന്ന ആദ്യ യോഗത്തിലാണ് പ്രഖ്യാപനം. തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയിലുള്ളവരെല്ലാം ഐക്യത്തോടെ പോരാടിയെന്നും ഖാർഗെ പറഞ്ഞു.

ജനവിധി മോദിക്ക് എതിരാണ്. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ശൈലിക്ക് എതിരാണ്. മോദിക്കിത് രാഷ്ട്രീയപരമായി വലിയ പരാജയമാണ്.

ധാർമികമായും അദ്ദേഹം പരാജയപ്പെട്ടിരിക്കുന്നു. എന്നാൽ ജനങ്ങളുടെ വിധിയെ നിലം പരിശാക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നതെന്നും ഖാർഗെ ആരോപിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com