ഖാർഘർ ദുരന്തം: മഹാരാഷ്ട്ര സർക്കാർ കണക്കുകൾ മറച്ചുവെക്കുന്നു എന്ന് സഞ്ജയ് റാവത്

മരിച്ചവരുടെ യഥാർത്ഥ കണക്ക് മറച്ചുവെക്കുകയാണ് മഹാരാഷ്ട്ര സർക്കാറെന്നും റാവത് പറഞ്ഞു.
ഖാർഘർ ദുരന്തം: മഹാരാഷ്ട്ര സർക്കാർ കണക്കുകൾ മറച്ചുവെക്കുന്നു എന്ന് സഞ്ജയ് റാവത്

മുംബൈ: നവി മുംബൈയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ സൂര്യാഘാതം മൂലം മരിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കുകൾ പ്രകാരം 14 ആണ്.പക്ഷേ 50 മുതൽ 75 പേർ ദുരന്തത്തിൽ മരിച്ചതായി ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് ഇന്ന് പറഞ്ഞതോടെ മഹാരാഷ്ട്രയിൽ മറ്റൊരു വിവാദത്തിന് കൂടി തിരി കൊളുത്തി. മരിച്ചവരുടെ യഥാർത്ഥ കണക്ക് മറച്ചുവെക്കുകയാണ് മഹാരാഷ്ട്ര സർക്കാറെന്നും റാവത് പറഞ്ഞു.

"റായ്ഗഡ് ജില്ലയിലെ ഉറാൻ, ശ്രീവർദ്ധൻ, രോഹ, മംഗാവ് താലൂക്കുകളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരുമായി താൻ സംവദിച്ചു, ഖാർഘറിൽ മരിച്ചവരുടെ യഥാർത്ഥ എണ്ണം സർക്കാർ പ്രഖ്യാപിച്ചതിനേക്കാൾ എത്രയോ വലുതാണെന്ന് തന്നോട് പലരും പറഞ്ഞതായി റാവുത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

റായ്ഗഡ് ജില്ലയിലെ ഖാർഘറിലാണ് ഞായറാഴ്ച മഹാരാഷ്ട്ര ഭൂഷൺ അവാർഡ് ദാന ചടങ്ങിനിടെ സൂര്യാഘാതമേറ്റ് 14 പേർ മരിച്ചതായി അധികൃതർ അറിയിച്ചത്. ഒരു തുറന്ന ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്. അവരിൽ ഭൂരിഭാഗവും സാമൂഹ്യ പ്രവർത്തകൻ അപ്പാസാഹേബ് ധർമ്മാധികാരിയുടെ അനുയായികളായിരുന്നു. ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് മഹാരാഷ്ട്ര ഭൂഷൺ അവാർഡ് സമ്മാനിച്ചത്.

"എല്ലാ ഗ്രാമങ്ങളിലെയും (റായ്ഗഡിലെ താലൂക്കുകളിൽ നിന്ന്) മൊത്തം കണക്ക് നോക്കിയാൽ മിനിമം 50 പേരെങ്കിലും മരണപ്പെട്ടു കാണും.ഇതൊരു പക്ഷേ 75 ആയിട്ടുമുണ്ടാകും.

ഇത് ക്രൂരമായ സർക്കാരാണ്,ഇക്കാര്യം സർക്കാർ മൂടിവെച്ചിട്ടുണ്ടെങ്കിൽ വലിയ ക്രൂരതയാണ് ചെയ്‌തത്‌.ഇങ്ങനെയുള്ളവർക്ക് അധികാരത്തിൽ ഇരിക്കാൻ അവകാശമില്ല, സർക്കാർ ഉടൻ രാജിവയ്ക്കണം," രാജ്യസഭാംഗം ആരോപിച്ചു.

അതേസമയം ദുരന്തത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന നിയമസഭയുടെ പ്രത്യേക ദ്വിദിന സമ്മേളനം വേണമെന്ന മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളിന്റെ ആവശ്യത്തെയും റാവുത്ത് പിന്തുണച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com