ലോക്സഭാ തെരഞ്ഞെടുപ്പ്: ബിജെപി സാധ്യതാ പട്ടികയിൽ ഖുശ്ബുവും

അണ്ണാമലൈയ്ക്ക് കോയമ്പത്തൂർ സീറ്റ് നൽകാനാണ് ഉദ്ദേശം
ലോക്സഭാ തെരഞ്ഞെടുപ്പ്: ബിജെപി സാധ്യതാ പട്ടികയിൽ ഖുശ്ബുവും

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥികളുടെ പട്ടിക ഉടൻ പുറത്ത് വിടും. കരടുപട്ടിക ബുധനാഴ്ച ഡൽഹിയിൽ ബിജെപി നേതൃത്വത്തിനു കൈമാറി.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ, ദേശീയ നിർവാഹക സമിതിയംഗം ഖുശ്ബു, മുൻകേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ എന്നിവരുടെ പേരുകൾ പട്ടികയിലുണ്ട്.

അണ്ണാമലൈയ്ക്ക് കോയമ്പത്തൂർ സീറ്റ് നൽകാനാണ് ഉദ്ദേശം. അതേസമയം ഖുശ്ബുവിനെ ചെന്നൈയിൽ മത്സരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

Trending

No stories found.

Latest News

No stories found.