പാതി വില തട്ടിപ്പ് കേസ്; സുപ്രീം കോടതിയെ സമീപിച്ച് കെ.എൻ. ആനന്ദകുമാർ

ആരോഗ‍്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് ആനന്ദകുമാർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്
k.n. anandakumar moves to supreme court against high court order denying bail

കെ.എൻ. ആനന്ദകുമാർ

file image

Updated on

ന‍്യൂഡൽഹി: പാതി വില തട്ടിപ്പ് കേസിൽ ജാമ‍്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് സായിഗ്രം എക്സിക‍്യൂട്ടിവ് ഡയറക്റ്റർ കെ.എൻ. ആനന്ദകുമാർ. ആരോഗ‍്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് ആനന്ദകുമാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. തട്ടിപ്പുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നാണ് വാദം.

മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പരിഗണിച്ച ജാമ‍്യാപേക്ഷ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ‍്യക്ഷനായ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ആനന്ദകുമാർ സുപ്രീം കോടതിയെ സമീപിച്ചത്.

നേരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ആനന്ദകുമാറിനെ പിന്നീട് ജയിലിലേക്ക് മാറ്റിയിരുന്നു. 10 കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ള ആനന്ദകുമാറിന് രണ്ടു കേസുകളിൽ‌ മാത്രമാണ് ഇതുവരെ ജാമ‍്യം ലഭിച്ചിട്ടുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com