പക്ഷ‍ിയിടിച്ചു; കോൽക്കത്തയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

നാഗ്പൂരിൽ നിന്നും പുറപ്പെട്ട 6E 812 ഇൻ‌ഡിഗോ വിമാനമാണ് പറന്നുയർന്നതിനു പിന്നാലെ നാഗ്പൂരിൽ തന്നെ തിരിച്ചിറക്കിയത്
Kolkata-Bound IndiGo Flight Returns to Nagpur After Bird Strike

പക്ഷ‍ിയിടിച്ചു; കോൽക്കത്തയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

file image

Updated on

കോൽക്കത്ത: കോൽക്കത്തയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ടേക്ക് ഓഫിന് പിന്നാലെ തിരിച്ചിറക്കി. നാഗ്പൂരിൽ നിന്നും പുറപ്പെട്ട 6E 812 ഇൻ‌ഡിഗോ വിമാനമാണ് പറന്നുയർന്നതിനു പിന്നാലെ നാഗ്പൂരിൽ തന്നെ തിരിച്ചിറക്കിയത്.

പക്ഷി ഇടിച്ചതായി സംശയം തോന്നിയതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നടപടിയെന്ന് വിമാന കമ്പനി അറിയിച്ചു. വിമാനം സുരക്ഷിത ലാൻഡിങ് നടത്തിയതായി എയർലൈൻ അറിയിച്ചു.

എന്നാൽ പരിശോധനയും അറ്റകുറ്റപ്പണികളും കാരണം ചൊവ്വാഴ്ച വിമാനം റദ്ദാക്കിയിട്ടുണ്ട്.യാത്രക്കാർക്ക് വിശ്രമിക്കാൻ അവസരം ഒരുക്കിയതായും ഇൻഡിഗോ അവർക്ക് ബദൽ യാത്രാ സൗകര്യമോ റീഫണ്ടോ വാഗ്ദാനം ചെയ്തതായും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com