കോൽക്കത്ത ദുർഗാ പൂജ ദുരന്തം; മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് മുഖ‍്യമന്ത്രി, സഹായധനമായി 25 ലക്ഷം രൂപ കൈമാറി

ആൾക്കൂട്ട ദുരന്തത്തിൽ ജീവൻ നഷ്ടമായ 19 പേരിൽ മൂന്ന് പേരുടെ കുടുംബാംഗങ്ങളെയാണ് മുഖ‍്യമന്ത്രി കണ്ടത്
Kolkata Durga Puja tragedy: Chief Minister visits the families of the deceased and hands over financial aid of Rs 25 lakh

സുവേന്ദു അധികാരി

Updated on: 

കോൽക്കത്ത: പശ്ചിമ ബംഗാൾ തലസ്ഥാനമായ കോൽക്കത്തയിലെ ചോർബഗാൻ ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടമായ 19 പേരിൽ മൂന്ന് പേരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് മുഖ‍്യമന്ത്രി സുവേന്ദു അധികാരി. തുടർന്ന് ധനസഹായമായി 25 ലക്ഷം രൂപ വീതം കൈമാറി.

'നിങ്ങളെ ആശ്വസിപ്പിക്കാൻ എന്‍റെ കൈയിൽ വാക്കുകളില്ല. ജീവൻ നഷ്ടമായവരെ തിരിച്ചുകൊണ്ടുവരാനുമുള്ള കഴിവും എനിക്കില്ല. നിങ്ങളുടെ വേദന എനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്. സഹായധനമായി 25 ലക്ഷം രൂപ ഞാൻ നിങ്ങൾക്ക് കൈമാറുകയാണ്'. പൂർബ ബർധമാൻ ജില്ലയിലെ മാധവ്ദിഘിയിലുള്ള ടോഗോറിന്‍റെയും സന്ദിപീന്‍റെയും കുടുംബാംഗങ്ങളോട് മുഖ‍്യമന്ത്രി പറഞ്ഞു. മരണപ്പെട്ടവർക്ക് പുറമെ 25 പേർക്ക് പരുക്കേറ്റിരുന്നു.

logo
Metro Vaartha
www.metrovaartha.com