കോൽക്കത്തയിൽ മഴ ശക്തം; 7 മരണം

തിങ്കളാഴ്ച രാത്രി ആരംഭിച്ച മഴ ചൊവ്വാഴ്ച വരെ തുടർച്ചയായി പെയ്തതോടെയാണ് കോൽക്കത്തയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളം ക‍യറിയത്
 kolkata rainfall 7 dead

കോൽക്കത്തയിൽ മഴ ശക്തം; 7 മരണം

Updated on

കോൽക്കത്ത: കോൽക്കത്തയിൽ ശക്തമായ മഴയെ തുടർന്ന് മരിച്ചവരുടെ എണ്ണം 7 ആയി. വിവിധയിടങ്ങളിലായി വിവിധ സാഹചര്യങ്ങളാണ് 7 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാത്രി ആരംഭിച്ച മഴ ചൊവ്വാഴ്ച വരെ തുടർച്ചയായി പെയ്തതോടെയാണ് കോൽക്കത്തയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളം ക‍യറി. ഇത് ആളുകളെ ദുരിതത്തിലാക്കി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വീടുകളിൽ വെള്ളം കയറി.

സബർബൻ റെയിൽ, മെട്രൊ സർവീസുകൾ എന്നിവ തടസപ്പെട്ടു. ‌നിരവധി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വിവിധ വിമാന കമ്പനികൾ മഴ കണക്കിലെടുത്ത് യാത്രാ മുന്നറിയിപ്പുകൾ നൽകി.

വടക്കൻ കൊൽക്കത്തയിൽ 200 മില്ലിമീറ്റർ മഴയും തെക്കൻ കോൽക്കത്തയിൽ 180 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തിയതിനെത്തുടർന്ന് നഗരത്തിന്‍റെ , തെക്ക്-വടക്കൻ ഭാഗങ്ങളിൽ വ്യാപകമായ വെള്ളക്കെട്ട് അനുഭവപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com