യുവഡോക്‌ടറുടെ കൊലപാതകം: ആശുപത്രിക്കു നേരെ ആക്രമണം നടത്തിയ 9 പേര്‍ അറസ്റ്റില്‍

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത തുടരുന്നതിനിടെയാണ് അക്രമണം നടത്തത്.
kolkata rape murder case: 9 arrested for violence against hospital
കൊല്‍ക്കത്ത പൊലീസ് പുറത്തുവിട്ട ചിത്രം
Updated on

ന്യൂഡൽഹി: കൊല്‍ക്കത്തയിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പ്രതിഷേധം നടക്കുന്നതിനിടെ ആര്‍ജി കര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയ 9 പേര്‍ അറസ്റ്റില്‍. സമരപ്പന്തലും പൊലീസ് ചെക്ക് പോസ്റ്റും അടിച്ചുതകര്‍ത്തവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെയോടെ ഒരുകൂട്ടം ആളുകള്‍ ആശുപത്രിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത തുടരുന്നതിനിടെയാണ് അക്രമണം നടത്തത്. വാഹനങ്ങളും പൊതുമുതലും നശിപ്പിച്ച അക്രമികള്‍ പൊലീസിന് നേരെയും ആക്രമണം നടത്തി.

പിന്നാലെ പൊലീസിന് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിക്കേണ്ടി വന്നു. 15 പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നാലെ അക്രമികളില്‍ ചിലരുടെ ചിത്രങ്ങള്‍ കൊല്‍ക്കത്ത പൊലീസ് പുറത്തുവിട്ടിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ മണിക്കൂറുകള്‍ക്കകം 9 പേര്‍ അറസ്റ്റിലാവുകയായിരുന്നു. ഇവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടല്ല.

Trending

No stories found.

Latest News

No stories found.