കൊൽക്കത്ത യുവഡോക്‌ടറുടെ കൊലപാതകം: സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച

പ്രതിക്ക് തൂക്കുകയർ ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചിരുന്നു.
kolkata rape-murder case Sanjay Roy found guilty verdict on monday
കൊൽക്കത്ത യുവഡോക്‌ടറുടെ കൊലപാതകം: സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ചfile
Updated on

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആർജി കർ മെഡിക്കൽ കോളെജിലെ ജൂണിയർ വനിതാ ഡോക്‌ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയി കുറ്റക്കാരെന്നു കോടതി കണ്ടെത്തി. കോല്‍ക്കത്തയിലെ സിയാല്‍ഡ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച ഉണ്ടാകും.

2023 ഓഗസ്റ്റിലാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളെജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. അർധരാത്രി ജോലികഴിഞ്ഞ് ആശുപത്രിയിലെ സെമിനാർ ഹാളിൽ വിശ്രമിച്ചിരുന്ന 31 കാരിയായ ഡോക്‌ടറെ ഇവിടുത്തെ സുരക്ഷാ ജീവനക്കാരനായിരുന്ന പ്രതി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. കഴുത്തിന്‍റെ എല്ലു പൊട്ടിയ നിലയിലായിരുന്നു. ബലാത്സംഗത്തിനു ശേഷം ശ്വാസംമുട്ടിച്ചു യുവതിയെ കൊല്ലുകയായിരുന്നുവെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്.

കഴിഞ്ഞ നവംബർ 12 നു തുടങ്ങിയ വിചാരണയിൽ 50 ഓളം സാക്ഷികളെ വിസ്തരിച്ചിരുന്നു. 57 ദിവസം നീണ്ട വിചാരണയ്ക്കുശേഷമാണ് കേസിൽ ഇന്ന് (jan 18) വിധി പുറപ്പെടുവിച്ചത്. ആദ്യം കൊല്‍ക്കത്ത പൊലീസും തുടര്‍ന്ന് സിബിഐയാണ് കേസന്വേഷിച്ചത്. പ്രതിക്ക് തൂക്കുകയർ ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി മമത ബാനർജി അന്നു തന്നെ അറിയിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com