
കോൽക്കത്ത- ശ്രീനഗർ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി
representative image
ലഖ്നൗ: കോൽക്കത്തയിൽ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി.
ഇന്ധന ചോർച്ചയെത്തുടർന്ന് ഉത്തർപ്രദേശിലെ വാരണാസിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 166 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.