മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് കുകി പീപ്പിൾസ് അലയൻസ്

പിന്തുണ പിൻവലിച്ചു കൊണ്ടുള്ള കത്ത് കെപിഎ പ്രസിഡന്‍റ് ഗവർണർക്ക് കൈമാറി.
മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച്  കുകി പീപ്പിൾസ് അലയൻസ്
Updated on

ഇംഫാൽ: സംഘർഷം അനിയന്ത്രിതമായ സാഹചര്യത്തിൽ മണിപ്പൂരിലെ ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് കുകി പീപ്പിൾസ് അലയൻസ്( കെപിഎ). പിന്തുണ പിൻവലിച്ചു കൊണ്ടുള്ള കത്ത് കെപിഎ പ്രസിഡന്‍റ് തോങ്ക്മാങ് ഹവോകിപ് ഗവർണർ അനസൂയ യുകേക്ക് കൈമാറി. അറുപത് അഗം സഭയിൽ കിംനെയോ ഹവോകിപ് ഹാങ് ഷിങ്, ചിനുലുന്താങ് എന്നീ രണ്ട് എംഎൽഎമാരാണ് കെപിഎക്ക് ഉള്ളത്.

നിലവിലെ സാഹചര്യത്തിൽ ഇരുവരുടെയും പിന്തുണ പിൻവലിക്കുന്നുവെന്നാണ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ബിജെപിക്ക് 32 എംഎൽഎമാരാണുള്ളത്. എൻ‌പിഎഫിന്‍റെ 5 എംഎൽഎമാരും മൂന്ന് സ്വതന്ത്രരും ബിജെപി സർക്കാരിന് പിന്തുണ നൽകുന്നുണ്ട്. എൻപിപിയുടെ7 എംഎൽഎമാരും കോൺഗ്രസിന്‍റെ അഞ്ച് എംഎൽഎമാകും ജെഡി(യു)ന്‍റെ 6 എംഎൽഎമാരും അടങ്ങുന്നതാണ് പ്രതിപക്ഷം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com