ബിഷ്ണോയിയുടെ തലയ്ക്ക് കോടികൾ വിലയിട്ട് ക്ഷത്രിയ കർണി സേന

ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ‍്യോഗസ്ഥർക്ക് 1,11,11,111 രൂപ സമ്മാനം നൽകുമെന്ന് ക്ഷത്രിയ കർണി സേന ദേശീയ അധ്യക്ഷൻ രാജ് ഷെഖാവത്ത്
Kshatriya Karni Sena put crores on Bishnoi's head
ലോറൻസ് ബിഷ്ണോയി, രാജ് ഷെഖാവത്ത്
Updated on

മുംബൈ: ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ‍്യോഗസ്ഥർക്ക് 1,11,11,111 രൂപ പ്രതിഫലം നൽകുമെന്ന് ക്ഷത്രിയ കർണി സേന ദേശീയ അധ്യക്ഷൻ രാജ് ഷെഖാവത്ത്. എൻസിപി നേതാവ് ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയതിന്‍റെ ഉത്തരവാദിത്വം ബിഷ്ണോയിയുടെ സംഘം ഏറ്റെടുത്തിരുന്നു. ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ‍്യോഗസ്ഥർക്ക് അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് തങ്ങൾ നൽകുന്ന സമ്മാനത്തുക വിനിയോഗിക്കാമെന്ന് ഷെഖാവത്ത് പറഞ്ഞു.

ബിഷ്ണോയിയും സംഘവും ഉയർത്തുന്ന വെല്ലുവിളിയെ തടയാൻ കഴിയാത്തതിൽ കേന്ദ്ര സർക്കാരിനെയും ഗുജറാത്ത് സർക്കാരിനെയും ഷെഖാവത് രൂക്ഷമായി വിമർശിച്ചു.

മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ലോറൻസ് ബിഷ്‌ണോയി ഗുജറാത്തിലെ സബർമതി ജയിലിലാണ് ഇപ്പോൾ. ഏപ്രിലിൽ ബോളിവുഡ് നടൻ സൽമാൻ ഖാന്‍റെ മുംബൈയിലെ വസതിക്ക് പുറത്ത് വെടിവയ്പ്പ് നടത്തിയ കേസിലും ഇയാളുടെ പേര് ഉയർന്നുവന്നിരുന്നു.

ക്ഷത്രിയ കർണി സേനാ തലവൻ സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ കൊലയാളിയാണ് ലോറൻസ് ബിഷ്ണോയി എന്നും രാജ് ഷെഖാവത് ആരോപിച്ചു. 2023 ഡിസംബർ 5 ന് ജയ്പൂരിൽ വച്ച് അജ്ഞാതരുടെ വെടിയേറ്റാണ് സുഖ്‌ദേവ് സിംഗ് ഗോഗമേദി കൊല്ലപ്പെട്ടത്.

പിന്നീട് ലോറൻസ് ബിഷ്‌ണോയി സംഘം കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ക്ഷത്രിയ കർണി സേനയ്ക്ക് ബിഷ്ണോയി ഗ‍്യാങ്ങിനോടുള്ള പക വർധിച്ചത്. സമുദായ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങളാണ് രണ്ടും.

Trending

No stories found.

Latest News

No stories found.