കോഴിക്കോട് നിന്ന് പോയ കെഎസ്ആർടിസി ബസ് ബെംഗളൂരുവിൽ വച്ച് അപകടത്തിൽ പെട്ടു; ഡ്രൈവറും കണ്ടക്റ്ററും മരിച്ചു

നിയന്ത്രണം വിട്ട ബസ് റോഡരികിലെ ബോർഡിൽ ഇടിച്ചു കയറി തലകീഴായി മറിയുകയായിരുന്നു
ksrtc bus accident in bengaluru conductor and driver died

കോഴിക്കോട് നിന്ന് പോയ കെഎസ്ആർടിസി ബസ് ബെംഗളൂരുവിൽ വച്ച് അപകടത്തിൽ പെട്ടു; ഡ്രൈവറും കണ്ടക്റ്ററും മരിച്ചു

Updated on

ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ട് രണ്ടുപേർ മരിച്ചു. കർണാടക ബിഡദിക്ക് സമീപമാണ് അപകടം നടന്നത്. കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963 നമ്പർ സൂപ്പർ ഡീലക്സ് എയർ ബസാണ് അപകടത്തിൽപ്പെട്ടത്.

ബസിലെ ഡ്രൈവർ കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ്, കണ്ടക്ടർ ചേവായൂർ സ്വദേശി അരുൺ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ 20 പേർക്ക് പരുക്കേറ്റിട്ടുണ്ട്. മൈസൂർ ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയിൽ നിയന്ത്രണംവിട്ട് ബസ് മറിയുകയായിരുന്നു എന്നാണ് വിവരം.

നിയന്ത്രണം വിട്ട ബസ് റോഡരികിലെ ബോർഡിൽ ഇടിച്ചു കയറി തലകീഴായി മറിയുകയായിരുന്നു. പൊലീസും പ്രാദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

logo
Metro Vaartha
www.metrovaartha.com