'കർഷകരുടെ മക്കളെ വിവാഹം കഴിക്കുന്ന യുവതികൾക്ക് 2 ലക്ഷം രൂപ'; കർണാടക മുൻമുഖ്യമന്ത്രി

ആൺക്കുട്ടികളുടെ ആത്മാഭിമാനത്തെ സംരക്ഷിക്കുന്നതിനാണ് സർക്കാർ ഇത്തരമൊരു കൈത്താങ്ങ് നൽകുന്നതെന്നും കുമാരസ്വാമി പറഞ്ഞു
'കർഷകരുടെ മക്കളെ വിവാഹം കഴിക്കുന്ന യുവതികൾക്ക് 2 ലക്ഷം രൂപ'; കർണാടക മുൻമുഖ്യമന്ത്രി
Updated on

ബെംഗളൂരു: കർഷകരുടെ ആൺമക്കളെ വിവാഹം കഴിക്കുന്ന യുവതികൾക്ക് 2 ലക്ഷം രൂപ വാഗ്‌ദാനവുമായി കർണാടക മുൻമുഖ്യമന്ത്രിയും ജനതാദൾ നേതാവുമായ എച്ച് ഡി കുമാരസ്വാമി. കോലാറിൽ പഞ്ചരത്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രഖ്യാപനം നടത്തിയത്.

കർഷകരുടെ മക്കളായതുകൊണ്ട് പലപ്പോഴും സ്ത്രീകൾ വിവാഹത്തിന് വിസമ്മതിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പരാതികൾ തനിക്ക് ലഭിച്ചിരുന്നു. ഇതിന്‍റ അടിസ്ഥാനത്തിൽ തന്‍റെ സർക്കാർ ഭരണത്തിലെത്തിയാൽ കർഷക കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുന്ന പെൺകുട്ടികൾക്ക് 2 ലക്ഷം രൂപ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആൺകുട്ടികളുടെ ആത്മാഭിമാനത്തെ സംരക്ഷിക്കുന്നതിനാണ് സർക്കാർ ഇത്തരമൊരു കൈത്താങ്ങ് നൽകുന്നതെന്നും കുമാരസ്വാമി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com