കടുത്ത പനി: ഖുശ്ബു സുന്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഖുശ്ബു തന്നെയാണ് ട്വിറ്ററില്‍ ഫോട്ടോ അടക്കം ഈ വിവരം പങ്കുവച്ചിട്ടുണ്ട്
കടുത്ത പനി: ഖുശ്ബു സുന്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൈദരാബാദ്: ദേശീയ വനിതാ കമ്മീഷന്‍ അംഗവും നടിയുമായ ഖുശ്ബു സുന്ദറിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നാണ് വിവരം.

ഖുശ്ബു തന്നെയാണ് ട്വിറ്ററില്‍ ഫോട്ടോ അടക്കം ഈ വിവരം പങ്കുവച്ചിട്ടുണ്ട്. ‘പനി അധികമായി, അത് എന്നെ ബാധിച്ചു. കടുത്ത പനിയും ശരീരവേദനയും തളര്‍ച്ചയും കാരണം ആശുപത്രിയിലായി. അപ്പോളോ ഹൈദരാബാദിലാണ് ഉള്ളത്’ – ഖുശ്ബു ട്വീറ്റ് ചെയ്തു.ശരീരം എന്തെങ്കിലും തളര്‍ച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുതെന്നും. താന്‍ ഇപ്പോള്‍ സുഖപ്പെടുന്ന അവസ്ഥയിലാണെന്നും ഖുശ്ബു പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com