ലഡാക്ക് സംഘർഷം; കോൺഗ്രസ് നേതാവിനെതിരേ കേസ്

സംസ്ഥാന പദവി വേണമെന്നാവശ‍്യപ്പെട്ട് ബുധനാഴ്ച കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലുണ്ടായ പ്രതിഷേധത്തിൽ ‌ നാലുപേർ കൊല്ലപ്പെടുകയും 80 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു
ladakh conflict case filed against congress leader

ലഡാക്ക് സംഘർഷം; കോൺഗ്രസ് നേതാവിനെതിരേ കേസ്

Updated on

ലേ: ലഡാക്ക് സംഘർഷത്തിൽ കോൺഗ്രസ് നേതാവിനെതിരേ കേസെടുത്തു. കോൺഗ്രസ് കൗൺസിലർ ഫണ്ട്സോഗ് സ്റ്റാൻസിൻ സെപാഗിനെതിരെയാണ് കേസ് രജിസ്റ്റർ‌ ചെയ്തിരിക്കുന്നത്. ഫണ്ട്സോഗ് ആക്രമണത്തിന് നേതൃത്വം നൽകിയെന്നാണ് ബിജെപി ആരോപിക്കു്നനത്. ഇത് സംബന്ധിച്ച ചിത്രങ്ങളും ബിജെപി പുറത്തു വിട്ടിട്ടുണ്ട്.

അതേസമയം, ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിക്കുന്നു. ബംഗ്ലാദേശ്, നേപ്പാൾ, ഫിലിപ്പീൻസ് എന്നിവയ്ക്ക് സമാനമായ സാഹചര്യങ്ങൾ സൃഷ്ടിക്കാനുള്ള കോൺഗ്രസിന്‍റെ പദ്ധതിയുടെ ഭാഗമായാണ് ലഡാക്കിൽ ബുധനാഴ്ച നടന്ന അക്രമമെന്ന് ബിജെപി ആരോപിക്കുന്നു.

സംസ്ഥാന പദവി വേണമെന്നാവശ‍്യപ്പെട്ട് ബുധനാഴ്ച കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലുണ്ടായ പ്രതിഷേധത്തിൽ ‌ നാലുപേർ കൊല്ലപ്പെടുകയും 80 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാർ ലേയിലെ ബിജെപി ഓഫിസിനും സിആർപിഎഫ് വാഹനത്തിനും തീയിട്ടു. ഇതേത്തുടർന്ന് പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. നിലവിൽ‌ സ്ഥിതിഗതികൾ ശാന്തമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com