ലഡാക്കിന് സംസ്ഥാന പദവിയില്ല; ടെറിട്ടോറിയൽ കൗൺസിൽ നിർദേശം നേതാക്കൾ തള്ളി

മതിയായ സാമ്പത്തിക സ്രോതസില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പദവി കേന്ദ്രം നിഷേധിച്ചത്
Ladakh does not have statehood

ലഡാക്കിന് സംസ്ഥാന പദവിയില്ല

Updated on

ശ്രീനഗർ: ഡൽഹിയിൽ കഴിഞ്ഞ ആഴ്ച നടന്ന ചർച്ചകൾക്ക് ശേഷം ലഡാക്കിന് സംസ്ഥാന പദവിയോ ആറാം ഷെഡ്യൂൾ പദവിയോ നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതായി ലേ അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസും വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഉന്നതാധികാര സമിതിയുമായി ഫെബ്രുവരി 4ന് നടത്തിയ ചർച്ചയുടെ പുരോഗതി പരസ്യപ്പെടുത്തിയാണ് ലഡാക്ക് നേതാക്കൾ‌ ഇക്കാര്യം അറിയിച്ചത്.

കേന്ദ്രം മുന്നോട്ട് വെച്ച ടെറിട്ടോറിയൽ കൗൺസിൽ എന്ന പുതിയ നിർദേശം നേതാക്കൾ തള്ളി. ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്മെന്‍റ് കൗൺസിലിന്‍റെ ചീഫ് എക്സിക്യൂട്ടിവ് കൗൺസിലറെ മുഖ്യമന്ത്രിയായും ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് കൗൺസിലറെ ഉപമുഖ്യന്ത്രിയായും നിശ്ചയിക്കുന്ന ടെറിട്ടോറിയൽ കൗൺസിൽ മാതൃകയാണ് കേന്ദ്രം വാഗ്ദാനം ചെയ്തത്.

കേന്ദ്ര തീരുമാനം ലഡാക്കിന്‍റെ ആവശ്യങ്ങളെ അവഗണിക്കുകയാണെന്ന് കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് കോ ചെയർമാൻ അസ്ഗർ അലി കർബാലി പറഞ്ഞു. ആറാം ഷെഡ്യൂൾ നിലവിൽ ഫലപ്രദമല്ലെന്ന കേന്ദ്രവാദത്തെ നേതാക്കൾ എതിർത്തു. മതിയായ സാമ്പത്തിക സ്രോതസില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പദവി കേന്ദ്രം നിഷേധിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com