
നിയന്ത്രണങ്ങൾ ഒഴിവാക്കിയേക്കും; ലഡാക്ക് ഉടൻ പൂർവസ്ഥിതിയിലെത്തുമെന്ന് കേന്ദ്രം
ന‍്യൂഡൽഹി: സംസ്ഥാന പദവി വേണെന്നും ഇന്ത‍്യൻ ഭരണഘടനയുടെ ആറാം ഷെഡ‍്യൂളിൾ ഉൾപ്പെടുത്തണമെന്നും ആവശ‍്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൾ ലഡാക്കിലുണ്ടായ പ്രതിഷേധങ്ങളെത്തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കി ഉടൻ പൂർവസ്ഥിതിയിലെത്തുമെന്ന് കേന്ദ്ര സർക്കാർ.
ശനിയാഴ്ച നിയന്ത്രണങ്ങളിൽ രണ്ടു തവണ പരീക്ഷണമെന്ന തോതിൽ ഇളവ് വരുത്തിയിരുന്നു. ലഡാക്ക് തലസ്ഥാനമായ ലേയിൽ നാലു മണിക്കൂർ ഇളവ് നൽകിയിരുന്നു.
പ്രദേശവാസികൾക്ക് ആവശ‍്യ സാധനങ്ങൾ വാങ്ങുന്നതിനു വേണ്ടിയായിരുന്നു ഇളവ്. പൊലീസും പാരാമിലിട്ടറിയും പട്രോളിങ് ശക്തമാക്കിയതിനാൽ ശനിയാഴ്ച അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.