
ലഡാക്കിൽ സംഘർഷം; 4 പേർ കൊല്ലപ്പെട്ടു, നിരോധനാജ്ഞ
ലഡാക്ക്: സംസ്ഥാന പദവി വേണമെന്നാവശ‍്യപ്പെട്ട് ലഡാക്കിലുണ്ടായ പ്രതിഷേധം സംഘർഷത്തിന് വഴിവച്ചു. പ്രതിഷേധത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ടു. 70 ഓളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ.
പ്രതിഷേധക്കാർ ലേയിലെ ബിജെപി ഓഫിസിനും സിആർപിഎഫ് വാഹനത്തിനും തീയിട്ടു. ഇതേത്തുടർന്ന് പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. നിലവിൽ ലഡാക്കിൽ നിരോധനാജ്ഞ പ്രഖ‍്യാപിച്ചിരിക്കുകയാണ്.
ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം ഷെഡ‍്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ‍്യപ്പെട്ട് കഴിഞ്ഞ കുറച്ച് നാളുകളായി പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാര സമരത്തിലാണ്. വാങ്ചുക്കിന് പിന്തുണ നൽകികൊണ്ടാണ് യുവജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്.