

ഉണ്ട കണ്ണുരുട്ടി തുറിച്ചുനോക്കുന്ന സ്ത്രീ രൂപം
ബംഗലുരൂ: വലിയ ഉണ്ട കണ്ണുമായി തുറിച്ചു നോക്കുന്ന സ്ത്രീ ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ബംഗലുരൂവിൽ നിർമാണം നടക്കുന്ന കെട്ടിടങ്ങളിലും വീടുകളിലും ഈ ഫോട്ടോ വ്യാപക സ്ഥാപിച്ചിട്ടുണ്ട്. ഇത് എന്തിനാണെന്ന് മഹാരാഷ്ട്ര സ്വദേശിനി എക്സിൽ പോസ്റ്റ് ഇട്ടതോടെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിച്ചത്.
കർണാടകയിലൂടെ സ്ഥിരമായി സഞ്ചരിക്കുന്ന @unitechy എന്ന എക്സ് ഉപയോക്താവ് സ്ത്രീയുടെ ചിത്രം പങ്കുവെച്ചത്. സാരി ധരിച്ച് സിന്ദൂരം ചാർത്തിയ വലിയ കണ്ണുകളോട് കൂടിയ സ്ത്രീയുടെ ഫോട്ടോ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കൗതുകം തോന്നി യുവതി സ്ത്രീയുടെ ഫോട്ടോ എടുത്ത് ആരാണ് ഇവരെന്ന് ഗൂഗിളിൽ തിരിഞ്ഞെങ്കിലും ഫലമുണ്ടായില്ല.
സാധാരണ നിർമാണം നടക്കുന്ന സ്ഥലത്ത് കണ്ണേറ് തട്ടാതിരിക്കാൻ രാക്ഷസ രൂപങ്ങളോ നോക്കുകുത്തിയോ വെയ്ക്കാറുണ്ട്. എന്നാൽ ഈ സ്ത്രീയുടെ ഫോട്ടോ വെച്ചതിന്‍റെ കാര്യം മനസിലായിട്ടില്ല. ഈ സ്ത്രീയുടെ ഫോട്ടോ വൈറലാവുകയും 3.2 ദശലക്ഷം പേർ കാണുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. പലരും പലതരത്തിലുള്ള വിശദീകരണമാണ് പറയുന്നത്. ദൃഷ്ടി ദോഷം അകറ്റാനും, നെഗറ്റീവ് എനർജിയിൽ നിന്ന് സ്വത്തുവകകൾ സംരക്ഷിക്കാനും നാസർ ബട്ടു ആയിട്ടാണ് ചിത്രം പ്രവർത്തിക്കുന്നതെന്ന് ചിലർ പറഞ്ഞു. ഇതൊരു മീം ആയിരിക്കുമെന്നാണ് ചിലരുടെ കണ്ടെത്തൽ.
ഒടുവിൽ ഗണേഷ് എന്നയാളാണ് സ്ത്രീയെ കണ്ടെത്തിയത്. ചിത്രത്തിലുള്ളത് നിഹാരിക റാവു എന്ന യൂട്യൂബറാണ്. കർണാടകയിലെ നൂറുകണത്തിന് ആളുകൾ അവരുടെ കടകളുടെയും വീടുകളുടെയും കൃഷിയിടങ്ങളിലും മുന്നിൽ കണ്ണേറ് തട്ടാതിരിക്കാൻ ഇവരുടെ ഫോട്ടോ വെയ്ക്കുന്നു. ഇതാണ് ഫെമിനിസത്തിന്‍റെ യഥാർത്ഥ ശക്തിയന്ന് ഇയാൾ കുറിച്ചു. സ്ത്രീയുടെ ഞെട്ടിക്കുന്ന മുഖഭാവം 2023ലെ വൈറലായ ഫോട്ടോയിൽ നിന്ന് എടുത്തതാണ്. പിന്നീട് ട്രെൻഡിങ് മീമായി മാറുകയായിരുന്നു.കുറച്ച് കഴിഞ്ഞപ്പോൾ ആളുകൾ മീം ദോഷമകറ്റാൻ ഉപയോഗിക്കാൻ തുടങ്ങി.