Laila Khan murder case
Laila Khan murder case

നടി ലൈലാ ഖാനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസ്: രണ്ടാനച്ഛന് വധശിക്ഷ

2011 ലാണ് കേസിനാസ്പദമായ സംഭവം

മുംബൈ: നടി ലൈലാ ഖാനെയും അഞ്ച് കുടുംബാഗങ്ങളെയും കൊലപ്പെടുത്തിയ കേസിൽ നടിയുടെ രണ്ടാനച്ഛന് വധശിക്ഷ‍. പർവേസ് ടാക്കിനെയാണ് മുംബൈ സെഷൻസ് കോടതി ശിക്ഷിച്ചത്. കേസിൽ പർവേസ് കുറ്റക്കാരാനാണെന്ന് മെയ് 9 ന് അഡീഷനൽ സെഷൻസ് ജഡ്ജി സച്ചിൻ പവാർ കണ്ടെത്തിയിരുന്നു.

2011 ലാണ് കേസിനാസ്പദമായ സംഭവം. ലൈലാ ഖാൻ, മാതാവ് സലീന, സഹോദരങ്ങളായ അസ്മിന, ഇമ്രാൻ, സാറ, ബന്ധു രേഷ്മ ഖാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരിയിൽ ഇവരെ കാണാതാകുകയായിരുന്നു. തുടർന്ന് 2021 ൽ കുടുംബത്തിന്‍റെ ഇഗത്പുരിയിലെ ഫാംഹൗസിൽ നിന്ന് ഇവരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറലോകമറിയുന്നത്.

സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തർക്കം മൂർച്ഛിച്ചതോടെ ഭാര്യ സലീനയെയും പിന്നീട് മക്കളെയും ബന്ധുവിനെയും ഇയാൾ കൊലപ്പെടുത്തുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com