മുഹമ്മദ് ഫൈസലിന് സഭ‍യിൽ വോട്ടവകാശമോ, മറ്റ് ആനുകൂല്യങ്ങളോ നൽകരുത്; ലക്ഷദ്വീപ് ഭരണകൂടം

അഫസൽ അൻസാരിയുടെ കേസിലെ വിധി പരിശോധിച്ച് നിലപാട് അറിയിക്കാൻ കോടതി ഫൈസലിന്‍റെ അഭിഭാഷകരോട് നിർദേശിച്ചു
ലക്ഷദ്വീപ് എംപി - മുഹമ്മദ് ഫൈസൽ
ലക്ഷദ്വീപ് എംപി - മുഹമ്മദ് ഫൈസൽ
Updated on

ന്യൂഡൽഹി: വധശ്രമകേസിൽ കുറ്റക്കാരനാണെന്ന ഉത്തരവ് സ്റ്റേ ചെയ്തതിന് പിന്നാലെ എംപിസ്ഥാനം തിരിച്ചു കിട്ടിയ മുഹമ്മദ് ഫൈസലിന് സഭയിൽ വോട്ടിംഗ് അവകാശമോ, മറ്റ് ആനുകൂല്യങ്ങളോ നൽകരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം. ഈക്കാര്യമുന്നയിച്ചാണ് ലക്ഷദ്വീപ് ഭരണകുടം സുപ്രീം കോടതിയെ സമീപിച്ചത്.

ക്രിമിനൽ കേസിൽ ബിഎസ്പി എംപി അഫസൽ അൻസാരിയുടെ ശിഷ സ്റ്റേ ചെയ്തപ്പോൾ സുപ്രീംകോടതി ഉപാധികളോടെയാണ് ലോക്സഭാ അംഗത്വം പുനസ്ഥാപിച്ചത്. ഇതനുസരിച്ച് അദ്ദേഹത്തിന് ശമ്പളമോ മറ്റു അനുകൂല്യങ്ങളോ സഭയിൽ വോട്ടിങ് അവകാശമോ നൽകരുതെന്ന് എന്നായിരുന്നു സുപ്രീംകോടതി നിർദേശം. ഈ ഉത്തരവ് മുഹമ്മദ് ഫൈസലിനും ബാധകമാക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ കെ മി നടരാജ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.

അതേസമയം, മുഹമ്മദ് ഫൈസലിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഫസൽ അൻസാരിയുടെ കേസിലെ വിധി കണ്ടില്ലെന്ന് കോടതിയിൽ പറഞ്ഞു. തുടർന്ന് ഉത്തരവ് പരിശോധിച്ച് നിലപാട് അറിയിക്കാൻ കോടതി ഫൈസലിന്‍റെ അഭിഭാഷകരോട് നിർദേശിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com