
ന്യൂഡൽഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത പിൻവലിച്ചു. സുപ്രീംകോടതി ഉത്തരിവന്‍റെ അടിസ്ഥാനത്തിലാണ് എംപി സ്ഥാനം പുനഃസ്ഥാപിച്ചത്. ഇത് സംബന്ധിച്ച വിജ്ഞാപനം ലോക്സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കി.
വധശ്രമക്കേസിൽ മുഹമ്മദ് ഫൈസൽ കുറ്റക്കരാനാണെന്ന വിചാരണ കോടതിയുടെ വിധി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഫൈസലിന്‍റെ എംപി സ്ഥാനം അയോഗ്യമായത്. തുടർന്ന് മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് സുപ്രീംകോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയായിരുന്നു. വിധി വന്ന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് എംപി സ്ഥാനം പുനഃസ്ഥാപിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്.